---
title: "വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുന്നു; വീടുകൾ ഒക്ടോബറിൽ പൂർത്തിയാകുമെന്ന് മന്ത്രി ടി. സിദ്ദിഖ്"
english_title: "Wayanad Landslide Township Construction Progress Houses To Be Completed By October T Siddique"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381972/ wayanad-township-construction-houses-october-complete-t-siddique"
published_at: "2026-09-10T14:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa26f3d771b6_wayanad-township-construction-houses-october-complete-t-siddique.jpg"
keywords: ["Wayanad Township", "T Siddique", "Wayanad Landslide Rehabilitation", "Kerala Housing Project"]
---

# വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുന്നു; വീടുകൾ ഒക്ടോബറിൽ പൂർത്തിയാകുമെന്ന് മന്ത്രി ടി. സിദ്ദിഖ്

> **Lead Summary:** തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നും മന്ത്രി ടി. സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 810 ജീവനക്കാർ അവിടെ ജോലി എടുക്കുന്നുണ്ട്.

## Article Content

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നും മന്ത്രി ടി. സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 810 ജീവനക്കാർ അവിടെ ജോലി എടുക്കുന്നുണ്ട്.

110 വീടുകളുടെ നിർമാണം ഈ മാസം അവസാനത്തോടെ പൂർത്തിയാകും. മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കുന്നു. മഴപെയ്തതുകൊണ്ട് പെയിൻറിങ്ങിന്റെ കാര്യത്തിൽ കുറച്ച് താമസം വന്നു. ഇപ്പോൾ അതു മാറി.

ഡിസംബർ മാസത്തോടെ എല്ലാ പ്രവർത്തികളും പൂർത്തിയാക്കും. ഒരു ആശങ്കയും ആർക്കും വേണ്ട. നേരത്തെ ഷെഡ്യൂൾ ചെയ്ത് പ്രകാരം എല്ലാ പ്രവർത്തികളും നല്ല രീതിയിൽ പുരോഗമിക്കുന്നു. നറുക്കെടുപ്പും പ്രവർത്തിയും തമ്മിൽ ബന്ധമില്ല. അതെല്ലാം സാങ്കേതികമായ കാര്യങ്ങൾ. ജീവനക്കാരുടെ കുറവ് അവിടെ ഉണ്ടായിട്ടില്ല.

സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ആദ്യ പട്ടികയിൽ ഇടം ലഭിക്കാത്ത ദുരന്തബാധിതരെ കൂടി അർഹതപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

ലിസ്റ്റിൽ ഉൾപ്പെടാത്തവരുടെ കാര്യത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്ന് ടി. സിദ്ദിഖ് വ്യക്തമാക്കി.

**English Summary:**

Thiruvananthapuram: T. Siddique said at press meet that township construction for Wayanad disaster victims is progressing well. All houses will be completed by end of October and entire township works by December. Currently 810 workers are active and there is no labour shortage. Steps have been initiated to include genuine victims who missed first list due to technical issues. A special meeting reviewed situation and final decision will be taken soon. Following Asianet News report on exclusion, second phase draw of lots including left-out victims will be held soon.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381972/ wayanad-township-construction-houses-october-complete-t-siddique)